ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ; ഏതെങ്കിലും ഒരു മന്ത്രി ഒരു അഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിൻറെ നിലപാടാകില്ലെന്നും ആനിരാജ

6
8 / 100

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലും ഒരു മന്ത്രി അഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ നിലപാട് ആകില്ലെന്നും അവര്‍ പറഞ്ഞു. സീതാറാം യെച്ചൂരിയും ഡി രാജയുമെല്ലാം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആവര്‍ത്തിച്ച് പറയുന്ന നിലപാട് ഒന്നുതന്നെയാണ്. അതില്‍ മാറ്റം വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാടില്‍ മാറ്റമില്ല. ലിംഗ സമത്വം മതങ്ങളിലായാലും രാഷ്ട്രീയ പാര്‍ട്ടികളിലായാലും വേണമെന്നും ആനി രാജ ആലുവയില്‍ പറഞ്ഞു. ഇതേ വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സുപ്രിം കോടതി വിധി വരട്ടെ. വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.