ഹൈക്കോടതി നിർദേശം: തൃശൂർ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് പുതിയ ടി.സി നമ്പര്‍; പുതിയ കോഡുകൾ ഇല്ലാത്ത ഓട്ടോറിക്ഷകളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് ആർ.ടി.ഓ

277

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആര്‍.ടി.എ ബോര്‍ഡ് യോഗ തീരുമാന പ്രകാരം നഗരത്തിലെ സിറ്റി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളിലെ ടി.സി നമ്പറുകള്‍ നവീകരിച്ച രീതിയിലുള്ള കോഡുകള്‍ നല്‍കുന്നു. ആഗസ്റ്റ് 2 മുതല്‍ 10 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ആര്‍ടിഒ ഓഫീസിന്റെ ടൈമിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ഓട്ടേറിക്ഷയുടെ അസ്സല്‍ രേഖകള്‍ സഹിതം ഹാജറാക്കണം. തിയ്യതിയും ഓട്ടോ രജിസ്ട്രഷന്‍ നമ്പറും യഥാക്രമം –
ആഗസ്റ്റ് 2 ന് 0001-1500, 3ന് 1501-3000,
4 ന് 3001-4500, 5ന് 4501-6000, 6ന് -6001-7500, 9 ന് 7501-9000, 10 ന് 9001-9999
ഓട്ടോ തൊഴിലാളികള്‍ ഹാജറാകണം. പ്രസ്തുത കോഡുകള്‍ ഇല്ലാത്ത ഒട്ടോറിക്ഷകളെ തൃശൂര്‍ സിറ്റിയില്‍ ഹാള്‍ട്ട് ചെയ്ത് സര്‍വ്വീസ് നടത്തുവാന്‍ അനുവദിക്കില്ലെന്ന് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Advertisement
Advertisement