ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം നല്‍കി. യൂസഫലി തന്നെ വിളിച്ചിരുന്നതായും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചെക്ക് നല്‍കിയതായും കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ അറിയിച്ചു.
ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാന്‍ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനിലേക്കാണ് യൂസഫലിയുടെ സഹായം. ഇതിലേക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
‘നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ ക്ലീന്‍ ഗ്രീന്‍ കൊച്ചി (HEAL പദ്ധതി )പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും എന്ന് കൂടി ഉറപ്പു നല്‍കുന്നു. നമുക്കൊന്നിച്ച് കൊച്ചിയുടെ മുഖം കൂടുതല്‍ സുന്ദരമാക്കാം’ കൊച്ചി മേയര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
Advertisement
Advertisement