കൊച്ചിയിൽ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ പിടികൂടി; അഞ്ച് പേർ പിടിയിൽ

9

കൊച്ചി പനമ്പിള്ളി നഗറിൽ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ പിടികൂടി. ഇവ വിൽക്കാൻ പാകമാക്കിയ നിലയിലായിരുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരുകയാണ്. ഇതിൽ നാല് പേർ ഇടുക്കി സ്വദേശികളും ഒരാൾ താമരശേരി സ്വദേശിയുമാണ്. ചന്ദനത്തടികൾ ഫോറസ്റ്റ് ഓഫീസർമാർ പിടിച്ചെടുത്തു. പ്രതികൾ ഇടുക്കിയിലും മൂവാറ്റുപുഴയിലും ഉൾപ്പടെ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ചന്ദനത്തടികൾ ഇടുക്കിയിൽ നിന്ന് എത്തിച്ചതാവാമെന്നാണ് വനംവകുപ്പ് കരുതുന്നത്. 20 ലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളാണെന്നാണ് പ്രാഥമിക വിവരം.

Advertisement
Advertisement