എറണാകുളത്ത് കാണാതായ എ.എസ്.ഐ തിരിച്ചെത്തി: മനസീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കുടുംബത്തിന്റെ ആക്ഷേപം

14

എറണാകുളം പള്ളുരുത്തിയിൽ നിന്നും കാണാതായ എ.എസ്.ഐ തിരിച്ചെത്തി. ഹാർബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയാണ് ഇന്നലെ പോലീസിന് പരാതി നൽകിയിരുന്നത്. ഇന്ന് രാവിലെ അദ്ദേഹം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നാട് വിടാനുള്ള കാരണത്തെ കുറിച്ച് ഇനിയും പറഞ്ഞിട്ടില്ല.

ജോലിക്ക് വൈ​കി എ​ത്തി​യ​തി​നു സി​ഐ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഉ​ത്തം​കു​മാ​ർ നാ​ടു​വി​ട്ട​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം പോ​ലീ​സ് ത​ള്ളി.

വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി.ഐ ഹാജർ ബുക്കിൽ ഉത്തംകുമാറിന് ലീവ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി.

വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്ന് ഭാര്യ ദീപ പറയുന്നു. ദീപയുടെ പരാതിയിൽ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഉത്തംകുമാർ മടങ്ങിയെത്തിയത്.