എല്ലാമാസവും അഞ്ചിനകം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂ: കെ.എസ്.ആർ.ടി.സിയിൽ സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

10

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത. എല്ലാമാസവും അഞ്ചിനകം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭരണം നടത്തുന്നവർ അക്കാര്യം ചെയ്തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.8 കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു

Advertisement
Advertisement