
വിദ്യാർത്ഥി നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ
ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്കാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ബസ്സുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് സമരം നടത്താന്‍ തീരുമാനമായത്.
വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയെങ്കിലും ആക്കണം, നിലവില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളുടെയും പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം, 140 കിലോമീറ്റര്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകള്‍ പിന്‍വലിക്കണം, വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്.