ബിരിയാണി ഉണ്ടാക്കാനെന്ന് പറഞ്ഞ് 19കാരിയെ വിളിച്ചകൊണ്ട് വന്ന് കൂട്ടം ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

15

കൊച്ചിയിൽ പശ്ചിമ ബംഗാള്‍ സ്വദേശിനി 19 കാരിയെ ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30) മുകളിന്‍ അന്‍സാരി (28) മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

വെങ്ങോല എണ്‍പതാം കോളനിയില്‍ ഭര്‍ത്താവുമൊന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷം ഇവരോട് സൗഹൃദം നടിച്ചെത്തിയ പ്രതികള്‍ ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ആവശ്യപ്രകാരം മുറിയിലെത്തിയ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. 

സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടുന്നത്