ഇരട്ടവോട്ട് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈകോടതി വിശദീകരണം തേടി: തിങ്കളാഴ്ച പരിഗണിക്കും

7

ഇരട്ട വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.

131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കമാണിതെന്ന് ഹരജിയിൽ പറയുന്നു.