എറണാകുളത്ത് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു മരണം: അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന രോഗിയും മരിച്ചു

14

എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു മരണം. കൂടാതെ അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നയാളും മരിച്ചു. രാവിലെ 6 ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം.

പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലു പേർക്കിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന ആശുപത്രിയിൽ എത്തുന്നതിനു മുന്നേ മരിച്ചു.

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി ആശുപത്രിയിൽ എത്തിയ ശേഷം ആംബുലൻസ് അയയ്ക്കുക്കയായിരുന്നു