കളമശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു: മൂന്നുപേരുടെ നില ഗുരുതരം

19

കളമശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.

Advertisement

വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവര്‍ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

Advertisement