കുർബാന ഏകീകരണം: ഇടയലേഖനം വായിക്കുന്നത് അൾത്താരയിൽ കയറി തടഞ്ഞു, പള്ളിക്ക് മുന്നിൽ തീയിട്ട് പ്രതിഷേധിച്ചു

37

കുര്‍ബാന ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയില്‍ നേരിയ സംഘര്‍ഷം. ഇടയലേഖനം വികാരി വായിച്ച ഉടന്‍ ഒരു വിഭാഗം അള്‍ത്താരയിലേക്ക് കയറി തടസപ്പെടുത്തി.

ഇതിനെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇരു വിഭാഗങ്ങളും ഏറെ നേരം വാഗ്വാദവും വെല്ലുവിളികളും നടത്തി. അതിനിടെ ഉന്തും തള്ളുമുണ്ടായി. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. 

അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്ന ദേവാലയമാണിത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ലേഖനം ഇവിടെ വായിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇടയലേഖനം പള്ളിക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു.