തൃക്കാക്കരയിൽ ഇടതു വലതു മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

5

തൃക്കാക്കരയിൽ ഇടതു വലതു മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫാണ് ആദ്യം നാമനിർദേശ പ്രതിക നൽകിയത്. മന്ത്രി പി.രാജീവ്, ജോസ് കെ.മാണി, എം.സ്വരാജ് എന്നിവർക്കൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് ഇടതു സ്ഥാനാർത്ഥി വരണാധികാരിക്ക് നാമനിർദേശ പത്രിക കൈമാറിയത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നാമനിർദേശ പത്രിക നൽകിയത്. ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്ന് ഡോ. ജോ ജോസഫ്. ആദ്യഘട്ടം വിജയിച്ച് കഴിഞ്ഞതായും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. ഓരോ ദിവസവും പ്രവർത്തകർ ആവേശഭരിതരാകുകയാണ്. 100 സീറ്റ് തികയ്ക്കുമെന്നും തൃക്കാക്കരയിൽ 100 മേനി വിജയം കൊയ്യുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഡോ. ജോ ജോസഫ് പറ‌ഞ്ഞു. ഗുരുതുല്യനായ ഡോ. ജോസ് ചാക്കോ പെരിയപുരമാണ് കെട്ടിവയ്ക്കാൻ പണം നൽകിയത്. ഐഎംഎയിലെ ഡോക്ട‍ർമാരുടെ അനുഗ്രഹാശിസ്സുകളും തനിക്കുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു.യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് എത്തിയത് സൈക്കിൾ റിക്ഷയിലേറി ഹൈബി ഈഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. വിലക്കയറ്റത്തിനും ഇന്ധനവിലവ‍ർധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിൾ റിക്ഷയിൽ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. 

Advertisement
Advertisement