പ്രസിഡന്റ്‌സ് കളർ അവാർഡ് ഐ.എൻ.എസ് ദ്രോണാചാര്യ ഏറ്റുവാങ്ങി

4

രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രസിഡന്റ്‌സ് കളർ അവാർഡ്  ഐ.എൻ.എസ് ദ്രോണാചാര്യ ഏറ്റുവാങ്ങി. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്കരിയയാണ് ഐ.എൻ.എസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ അവാർഡ്. നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ. രൂപ ഘടനയിലും വർണ വിന്യസത്തിലും മാറ്റം വരുത്തിയ ശേഷമുള്ള പുതിയ പതാകയാണ് പ്രസിഡന്റ്സ് കളർ അവാർഡ് മുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്നത്. അഭിമാനകരമായ നേട്ടം ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് രാഷ്‌ട്രപതി പറ‍ഞ്ഞു. 

Advertisement
Advertisement