കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്

5

കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികമാണ് ഇന്ന്. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ ഉള്ള അഞ്ച് പാതകൾ യാഥാർത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള ശ്രമങ്ങളിലാണ് കെ.എം.ആർ.എൽ. തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി അനുമതിയായാൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Advertisement

പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതൽ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയർത്തുക. അങ്ങനെ നഷ്ടവും കുറയ്ക്കുക. ഇൻഫോപാർക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടൻ കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷ.തുടർന്ന് അങ്കമാലി വരെയും,വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കണം. ഇതെല്ലാം മെട്രോ തന്നെ ആകും. 
തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. വാട്ടർ മെട്രോയ്ക്കൊപ്പം ടൂറിസം സാധ്യത കൂടി മുന്നിൽ കണ്ട് നഗരത്തിനുള്ളിൽ എംജി റോഡിലും മറൈൻ ഡ്രൈവിലേക്കും മെട്രോ നിയോ. മെട്രോ ആദ്യഘട്ടത്തിൽ നിർമ്മാണം ഡി.എം.ആർ.സി എങ്കിൽ ഇനി എല്ലാത്തിനും ചുക്കാൻ പിടിക്കുക കെ.എം.ആർ.എൽ തന്നെ. കൊച്ചിയിൽ മാത്രമല്ല.തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ പാതകളുടെ നിർമ്മാണചുമതല കെ.എം.ആർ.എല്ലിനാണ്. ഇതിനുള്ള സാധ്യതപഠനം തുടരുന്നു. ഒരു മണിക്കൂറിൽ പതിനായിരം മുതൽ പതിനയ്യായിരം യാത്രക്കാരെത്തിയാലെ ലൈറ്റ് മെട്രോ പരിഗണിക്കൂ. അതിൽ കുറവെങ്കിൽ ഇലക്ടിക് ബസ് കൂട്ടിവെച്ച മാതൃകയിലുള്ള മെട്രോ നിയോ രീതിക്കാകും മുൻഗണന.അഞ്ചാം വാർഷികത്തിൽ ഇന്ന് അഞ്ച് രൂപക്ക് യാത്ര ചെയ്യാമെന്ന സമ്മാനമാണ് കെ.എം.ആർ.എൽ ഒരുക്കിയിരിക്കുന്നത്.

Advertisement