എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്‌ക്ക് കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതയേൽക്കുക. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തിപിടിത്തം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് രേണുരാജിനെ എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്. വയനാട് ജില്ലകളക്ടറായാണ് രേണുരാജിന്റെ സ്ഥലംമാറ്റം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായും അണയ്‌ക്കുകയാണ് പുതുതായി ചുമതലയേറ്റെടുക്കുന്ന കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ പ്രധാനെ വെല്ലുവിളി. ജില്ലകളക്ടറായിരുന്നു രേണുരാജിനെതിരെ ഹൈക്കോടതിയിലും വിമർശനം ഉയർന്നിരുന്നു. ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദ്ദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചിരുന്നു.
അതേസമയം, എട്ടാം നാളും ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരം പുകഞ്ഞെരിയുകയാണ്. മാലിന്യ കൂമ്പാരം ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്.
എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും
Advertisement
Advertisement