എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

7

മൂന്നുമാസത്തിലേറെയായി ജയിൽവാസമനുഭവിക്കുന്ന എം. ശിവശങ്കർ മോചിതനാകുമോ എന്ന് ബുധനാഴ്ചയറിയാം. ഡോളർക്കടത്ത് കേസിലെ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെ ഉണ്ടാകുമെന്നാണു കരുതുന്നത്.

സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വർണക്കടത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ഹൈേക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളർക്കടത്ത് കേസ് മാത്രമാണ് ജയിൽമോചിതനാകാൻ ശിവശങ്കറിനുമുന്നിലുള്ള ഏക കടമ്പ.