പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

75

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കളെ മറ്റൊരു മുറിയിലുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന്‍ ആദിത്യന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്‍ജ്ജുന്‍ എട്ടാംക്ലാസിലാണ് പഠിക്കുന്നത്.