എം.കെ.സാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

28

എഴുത്തുകാരന്‍ എം.കെ.സാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. പൂർണ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.