കൊച്ചിയിൽ മദ്യ ലഹരിയിൽ സീരിയൽ നടിയും സുഹൃത്തും കാർ ഓടിച്ച്‌ അപകട പരമ്പര

149

കൊച്ചിയിൽ മദ്യ ലഹരിയിൽ സീരിയൽ നടിയും സുഹൃത്തും കാർ ഓടിച്ച്‌ അപകട പരമ്പര. കാക്കനാട് സ്വദേശി നൗഫൽ ആണ് തൃക്കാക്കര  പൊലീസിന്റെ പിടിയിൽ ആയത്. ആലുവ മുതൽ തൃക്കാക്കര വരെ ആണ് മദ്യലഹരിയിൽ വാഹനമോടിച്ചത്. ഇയാൾ ഓടിച്ച  കാർ മൂന്ന് ബൈക്കിലും കാറുകളിലും ഇടിച്ചു. തൃക്കാക്കരയിൽ  പോസ്റ്റിൽ ഇടിച്ചാണ് വാഹനം  നിന്നത്.  ഇയാൾക്കൊപ്പം സീരിയൽ നടി  അശ്വതി  ബാബു കാറിൽ ഉണ്ടായിരുന്നു. ഇവരിൽ  നിന്നും വിവരങ്ങൾ  ശേഖരിച്ച ശേഷം  പോലീസ് വിട്ടയച്ചു. അപകടത്തിൽ  കൈക്ക് പരിക്കേറ്റ ആലുവ  സ്വദേശി  ആലുവ  ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ പരാതി  നൽകിയിട്ടുണ്ട്.

Advertisement

കുസാറ്റ് ജങ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിൽ യുവാവിന്റെ ഡ്രൈവിങ് അഭ്യാസം നടത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപം വാഹനം തടയാൻ ശ്രമിച്ചു.  ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള  ശ്രമം, ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തി. ഇതിനോടകം വിവരം ലഭിച്ച തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി. ടയർ പൊട്ടിയതിനാൽ വണ്ടിയെടുക്കാൻ പറ്റാതെ ഒടുവിൽ വണ്ടിയില്ലാതെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അടുത്തുള്ള സ്കൂളിന്റെ അടുത്തേക്ക് മാറിയ നൗഫലിനെയും നടി അശ്വതിയെയും പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടി അശ്വതി നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Advertisement