മോഫിയയുടെ ആത്മഹത്യ: ആലുവ സി.ഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു

29

ആലുവ സി.ഐ സി. എൽ സുധീറിനെ സസ്പെൻഡ് ചെയ്തു. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ പരാതിയിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. സി.ഐയെ സസ്പെൻഡ് ചെയ്ത് ഡി.ജി.പിയാണ് ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണത്തിനും നിർദേശം നല്കി. രാവിലെ മോഫിയയുടെ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് സംസാരിക്കുകയും, നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്കുകയും ചെയ്തിരുന്നു.

കൊച്ചി ട്രാഫിക് എ.സി.പിക്കാണ് അന്വേഷണ ചുമതല. നടപടിയുടെ ഭാഗമായി സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ആദ്യം സ്ഥലം മാറ്റിയിരുന്നു. ഷൈജു കെ പോളിനെ ഈസ്റ്റ് സ്റ്റേഷൻ എസ്ച്ച്ഒ ആയി നിയമിച്ചു.