സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റുമായുള്ള നിയമപോരാട്ടത്തിൽ ഗവർണർക്ക് തിരിച്ചടി. സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേർണൻസിന്റെയും തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ തോമസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി.സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉപസമിതിയെ റദ്ദാക്ക ഇയതടക്കമുള്ള നടപടിയാണ് ഗവർണർ സ്വീകരിച്ചത്. ഐ ബി സതീഷ് എംഎൽ എ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിനെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ശരിവെച്ചാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. അതിനിടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റുമായുള്ള നിയമപോരാട്ടത്തിൽ ഗവർണർക്ക് തിരിച്ചടി; സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Advertisement
Advertisement