ഓൺലൈൻ ചാനലിന്റെ ഭീഷണി; കൊച്ചിയിൽ തൃശൂർ സ്വദേശിനിയുടെ ആത്മഹത്യാശ്രമം

55

കൊച്ചിയിൽ നഗരമധ്യത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ക്രൈംനന്ദകുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ തടയുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Advertisement

ബുധനാഴ്ച രാവിലെ കലൂര്‍ ദേശാഭിമാനി ജങ്ഷന് സമീപമായിരുന്നു സംഭവം. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച യുവതി ക്രൈംനന്ദകുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. മകളുടെ ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് ക്രൈംനന്ദകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരേ ഓണ്‍ലൈന്‍ ചാനലില്‍ വാര്‍ത്ത നല്‍കിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.

Advertisement