നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 ലക്ഷം രൂപയുടെ സ്വർണ്ണവുമായി തൃശൂർ സ്വദേശി പിടിയിൽ

35

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദ് ( 39 ) ആണ് പിടിയിലായത് .

Advertisement

497 ഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്പികളാണ് നിഷാദ് കടത്താൻ ശ്രമിച്ചത്. നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Advertisement