നാല് ജില്ല കലക്ടർമാർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എൻ.എസ്.കെ. ഉമേഷ് എറണാകുളം കലക്ടറാകും. തൃശൂർ കലക്ടറായിരുന്ന ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വയനാട് കലക്ടറായിരുന്ന എ. ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി.ഐ.ടി മിഷൻ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി നിയമിച്ചു. ഐ.ടി മിഷന്‍റെ അധിക ചുമതല തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരിക്ക് നൽകി.
Advertisement
Advertisement