മദ്യപിച്ച് തർക്കം: വൈപ്പിനിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

13

മദ്യപിച്ചുള്ള തർക്കത്തിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറയ്ക്കലിലാണ് സംഭവം. ഞാറയ്ക്കൽ സ്വദേശിയായ പ്രസന്നൻ (57) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വഴക്കാണ് കലാപത്തിൽ കലാശിച്ചത്.

വഴക്കിനിടെ മകൻ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു