കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിൽ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ തീരദേശ ഹൈവേയ്ക്ക് വേണ്ടി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതിൽ പ്രതിഷേധം. തീരദേശ ഹൈവേ തീരദേശത്തുകൂടി മാത്രം എന്നാവശ്യപ്പെട്ട് ഇരകളുടെ സംഗമവും സംയുക്ത പ്രതിഷേധ റാലിയും നടത്തി. വാണിജ്യകേന്ദ്രങ്ങളും മറ്റ് സ്ഥാപനങ്ങളും നില നിർത്തണമെന്നാവശ്യപ്പെട്ടാണ് സമരം. എറിയാട് പഞ്ചായത്തിലെ എറിയാട്, പേബസാർ, മേനോൻ ബസാർ, പുത്തൻപള്ളി തുടങ്ങിയ വാണിജ്യകേന്ദ്രങ്ങൾ പൂർണമായും നഷ്ടപ്പടുന്ന വിധത്തിലാണ് സർവേ നടന്നിട്ടുള്ളത് എന്നാണ് സമരക്കാരുടെ ആരോപണം. വാണിജ്യകേന്ദ്രങ്ങൾ ഇല്ലാതാവുന്നതോടെ നൂറിലധികം ഉടമകളുടെ ഉപജീവനവും ആയിരത്തിലധികം തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെടും. ഇപ്പോഴത്തെ തീരുമാനം മാറ്റി വാണിജ്യകേന്ദ്രങ്ങളും മറ്റ് സ്ഥാപനങ്ങളും നില നിർത്തണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചിട്ടുള്ളത്. തീരദേശ ഹൈവേ അവകാശ സംരക്ഷണസമിതി വ്യാപാരി വ്യവസായി ഏകോപനസമതി, ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ, മഹല്ല് ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷധറാലിയും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. അഴീക്കോട് സീതീ സാഹിബ് ഗ്രൗണ്ട് മുതൽ എറിയാട് വരെ പ്രതിഷേധ റാലി നടന്നു . തുടർന്ന് എറിയാട് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ വ്യാപ്വാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.സമരം ഒരു അധികാരസ്ഥാനത്തിനും വികസനത്തിനും എതിരല്ല എന്നാൽ വ്യാപാരികളുടെയും തൊഴിലാളികളുടെയും നിലനിൽപ്പിനെതിരെ നിർണയിച്ചിട്ടുള്ള പുതിയ അലൈമെൻ്റ് മാറ്റി നിശ്ചയിച്ചിട്ടില്ലായെങ്കിൽ അതി ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് എറിയാട് ചന്തയിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്കൊണ്ട് വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. അബ്ദുൾ ഹമീദ് പ്രസ്താവിച്ചു. അവകാശ സംരക്ഷണ സമതി പ്രസിഡണ്ട് എ എ മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു.
ബിൽഡിംങ്ങ് ഓണേഷ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി
Advertisement
Advertisement