ഇരുദേശങ്ങളിലിരുന്ന് നാടിന് കാവലായി ഹരിയും ശരണ്യയും

    113

    ഇരുദേശങ്ങളിലിരുന്ന് നാടിന് കരുതലും കാവലുമൊരുക്കുകയാണ് ദമ്പതിമാർ. ഡ്യൂട്ടി സമയത്ത് വീണു കിട്ടിയ ഇടവേളയിലാണ് തൃശൂർ എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഹരി മനസ്സുതുറന്നത്. ഒരു മാസത്തിലേറെയായി ഹരിയും ഭാര്യ ശരണ്യയും തമ്മിൽ കണ്ടിട്ട്. കോവിഡ് ആശുപത്രിയായി മാറ്റിയ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് ഹരിയുടെ ഭാര്യ ശരണ്യ. പ്ലസ്ടു മുതൽ ഒരുമിച്ച് പഠിച്ച ഇവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും കഴിഞ്ഞ ഓണത്തിനും ഒന്നിക്കാനായില്ല. ഇത്തവണ വിഷുവിന് എത്തിച്ചേരുമെന്ന് വാക്കു കൊടുത്തതായിരുന്നു എന്നാൽ വൈറസ് വ്യാപനം തടയുന്നതിന് ഈ പോരാട്ടത്തിന്റെ അവസാനം വരെ മല്ലിടാൻ സജ്ജരായിരിക്കുകയാണ് ഈ ദമ്പതിമാർ. അത് വരേയ്ക്കും അതിജീവനത്തിന്റെ പാതയിൽ സർക്കാരിനൊപ്പം മുന്നേറുകയാണിവർ. തൃശൂരിൽ രോഗവ്യാപനം തടയുന്നതിന് രാവും പകലുമില്ലാതെ ഹരി പോലീസ് സേനയിൽ പ്രവർത്തിക്കുമ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊറോണ മുറിവേൽപ്പിച്ച നാടിനെ സാന്ത്വനം കൊണ്ട് ചേർത്തു നിർത്തുകയാണ് ശരണ്യ. ഹരിയുടെ വാക്കുകളിൽ ഒരു നാടിനുവേണ്ടിയുള്ള മാതൃകാ പുരുഷന്റെ കരുതലാണ് കാണാനാകുന്നത്.

    Advertisement
    Advertisement