ഉത്രാളിക്കാവ് പൂരം വിളംബരമായി: പൂരം കോവിഡ് ചട്ടങ്ങളോടെ മാർച്ച് രണ്ടിന്

6
4 / 100

ഉത്രാളിക്കാവ് പൂരം വിളംബരമായി. ഉത്രാളിക്കാവ് ക്ഷേത്രത്തിൽ കൊടിക്കുറ ഉയർത്തലും പറപുറപ്പാടും നടന്നു. രാവിലെ ക്ഷേത്രം കോമരംപള്ളിയത്ത് മാധവൻനായർ കൊടി കൂറുയർത്തി. സന്ധ്യക്ക് ക്ഷേത്രത്തിൽ നിറമാല, ചുറ്റുവിളക്ക്, നാദസ്വരം, തായമ്പകയും നടന്നു. തുടർന്ന് മേളത്തിന്റെ അകമ്പടിയോടെയാണ് പറ പുറപ്പാട് നടന്നത്. പുരം പങ്കാളികളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശക്കാർക്ക് കല്പന നൽകി. മുല്ലക്കൽ ആലിൻ ചുവട്ടിൽ എത്തി കേളത്ത് തറവാട്ടുകാരുടെ ആദ്യപറ സ്വീകരിച്ചു, പറപുറപ്പാട് തുടങ്ങിയതോടെ തട്ടകദേശങ്ങൾ പുരാവേശത്തിലായി. വൈകുന്നേരം നിറമാല, ചുറ്റുവിളക്ക് നടന്നു. മാർച്ച് രണ്ടിനാണ് ഉത്രാളിക്കാവ് പൂരം ആഘോഷിക്കുക