ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്

4

ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്. സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ ഫഹദിനെതിരെ വിലക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ഇത് വലിയ ചർച്ചയായി. എന്നാൽ ഫഹദുമായോ അദ്ദേഹത്തിന്റെ സിനിമകളുമായോ യാതൊരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നാണ് ഇപ്പോൾ സംഘടന അറിയിച്ചിരിക്കുന്നത്.