പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ പേരില്‍ ഫ്ളക്സ്. ‘ഉറപ്പാണ് പി.ജെ’ എന്ന പേരിലാണ് ധര്‍മ്മടത്ത് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ധര്‍മ്മടം മണ്ഡലപരിധിയിലെ അഞ്ചക്കണ്ടി പഞ്ചായത്തിലെ ആര്.വി. മൊട്ടയിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ ഫെയ്സ്ബുക്ക് പേജില്‍ പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്നാണ് ബോര്‍ഡിലെ വാചകം. എന്നാല്‍ എന്താണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത് എന്നതില്‍ വ്യക്തതയില്ല.
പി.ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷം ആ മേഖലയിലുണ്ട്. പിജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് അടക്കുമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആര്‍മി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജന് വ്യക്തമാക്കിയിരുന്നു.