കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാന്‍ തൃപ്പൂണിത്തുറ കൊട്ടാരത്തിലെ കേരള വര്‍മ തമ്പുരാന്‍ അന്തരിച്ചു; പൂജാ ക്രിക്കറ്റിൽ ആദ്യ പന്ത് നേരിട്ട ഓപ്പണിങ് ബാറ്റ്സ്മാൻ

7

കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാന്‍ തൃപ്പൂണിത്തുറ പാലസ് നമ്പര്‍ 17 ല്‍ കേരള വര്‍മ തമ്പുരാന്‍ (96) അന്തരിച്ചു. റിട്ട. വിജയാ ബാങ്ക് മാനേജരാണ്.

ക്രിക്കറ്റ് കോച്ച് പി.ബാലചന്ദ്രന്റെ അച്ഛനാണ്. 70 വര്‍ഷം മുമ്പ് തൃപ്പൂണിത്തുറയില്‍ പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ പന്ത് നേരിട്ട ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് കേരള വര്‍മ തമ്പുരാന്‍.

ഭാര്യ: പാലിയത്ത് രാധക്കുഞ്ഞമ്മ, മറ്റു മക്കള്‍: മാലതി, മരുമക്കള്‍: രാമചന്ദ്രന്‍ ,ഗീത. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തൃപ്പൂണിത്തുറയില്‍ കൊച്ചി രാജകുടുംബം ശ്മശാനത്തില്‍.