സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് വര്‍ധനവുണ്ടായത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 ഡീസലിന് 82.96 രൂപയായും ഉയര്‍ന്നു.
പുതുവര്‍ഷം പിറന്ന ശേഷം ലിറ്റിന് 2.96 രൂപയുടെ വര്‍ധനയാണ് പെട്രോളിനുണ്ടായിട്ടുള്ളത്. ഡീസലിന് 3.13 രൂപയുടെ വര്‍ധനയും. വ്യാഴാഴ്ച കൊച്ചിയില്‍ പെട്രോളിന് 86.81 രൂപയും ഡീസലിന് 81.03 രൂപയുമാണ് നിരക്ക്. ഫെബ്രുവരി ഒന്നുമുതല്‍ സി.എന്‍.ജി. (പ്രകൃതി വാതകം) യുടെ വിലയും കൂടി. കിലോയ്ക്ക് രണ്ടുരൂപ വര്‍ധിച്ച് 59.50 രൂപയാണ് നിലവിലെ നിരക്ക്.