സന്തോഷ്‌ ട്രോഫി കേരള ടീമിന് പരിതോഷികം പ്രഖ്യാപിച്ച് സർക്കാർ: 1.14 കോടി നൽകും; കളിക്കാർക്കും പരിശീലകനും അഞ്ച് ലക്ഷം വീതം

53

സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 20 കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം രൂപ വീതവുമാണ് നൽകുക.

Advertisement

സ്വന്തം മണ്ണിൽ 29 വർഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ ഊർജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാൻ പുതുതലമുറയ്ക്ക് പ്രചോദനം നൽകും. അതിനായി പ്രയത്നിച്ച ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം.

Advertisement