ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു; വിട പറഞ്ഞത് ഉത്സവങ്ങളിലെ ഹീറോ

31

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു. 52 വയസ്സായിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. രണ്ട് മാസത്തോളമായി അവശനിലയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ചെരിഞ്ഞത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരയിലായിരുന്നു. വലിയ കേശവന്‍റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി. തൃശൂര്‍ പൂരത്തിന് വലിയ കേശവന് വലിയ സ്ഥാനമുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലും ചീരംകുളത്തുമെല്ലാം ഈ കൊമ്പന്‍ എക്കാലത്തും ഹീറോയാണ്. പൂരം എഴുന്നള്ളിപ്പുകള്‍ കേശവന് വലിയ ഹരവുമാണ്. എഴുന്നള്ളിപ്പുകളുടെ ചിട്ടകളെല്ലാം ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
അഴകും ആരോഗ്യവും ഔന്നത്യവും സത്സ്വഭാവവും ഒത്തുചേരുന്നുവെന്നതാണ് വലിയ കേശവന്റെ ഏറ്റുവും വലിയ പ്രത്യേകത. ആരേയും ആകര്‍ഷിക്കുന്ന രൂപഭംഗിയുണ്ട്. ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. 305 സെന്റീമീറ്റര്‍ ഉയരക്കാരനാണ്