അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ല: സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും; കടന്നാക്രമിച്ചും നിലപാട് വ്യക്തമാക്കിയും ഹരിത സംസ്ഥാന അധ്യക്ഷ

22

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത സംസ്ഥാന അധ്യക്ഷ. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. അതിനപ്പുറം തീരുമാനമെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലോ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു എന്നത് അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂഹമാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്‍ക്കുമുള്ളത്.എം എസ് എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ നിയമപരമായി മുന്നോട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി ‘മാധ്യമ’ത്തിന് നൽകിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.