ലോക്ക്ഡൗൺ നിയന്ത്രണം: 19വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പുകൾ റദ്ദാക്കി

26

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭാഗ്യക്കുറി നറുക്കെടുപ്പുകൾ റദ്ദാക്കി. ഈ മാസം ഏഴ് മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കിയെന്നാണ് സർക്കാർ അറിയിച്ചത്.

വിൻവിൻ -619, 620, സ്ത്രീശക്തി- 264, 265, അക്ഷയ- 501, 502, കാരുണ്യ പ്ലസ് 372, 373, നിർമൽ- 228, 229, കാരുണ്യ- 503, 504 എന്നീ ഭാഗ്യക്കുറികൾ കൂടിയാണ് റദ്ദാക്കിയത്. ഇതോടെ നിലവിൽ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.