കരളും ഹൃദയവും ക്രിമിനൽ അല്ല: നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി; ദാതാവ് ക്രിമിനൽ കേസിൽ പ്രതിയാണെന്നതിനാൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി

17

വൃക്ക ദാതാവ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാരണത്താല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓഥറൈസേഷന്‍ കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ദാതാവിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന പേരില്‍ അപേക്ഷ നിരസിക്കുന്നത് യുക്തിക്കു നിരക്കുന്നതല്ലെന്ന് കോടതി പറഞ്ഞു.

ഇ​ത​നു​വ​ദി​ച്ചാ​ല്‍ കൊ​ല​പാ​ത​കി​ക്കോ ക​ള്ള​നോ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്കോ ഒ​ന്നും അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​നു​മ​തി തേ​ടി​യു​ള്ള അ​പേ​ക്ഷ ഒ​രാ​ഴ്ച​യ്ക്ക​കം വീ​ണ്ടും പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നും ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വി​ട്ടു.

വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ കൊ​ല്ലം നെ​ടു​മ്പ​ന സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും വൃ​ക്ക​ദാ​താ​വാ​യ തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി ആ​ര്‍. സ​ജീ​വും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.