രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്

79

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു. 

‘പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും’ വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും ജോയ്‌സ് പറഞ്ഞു. 

ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. തിങ്കളാഴ്ച ഇരട്ടയാറില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.