നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

20

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. നേര്യമംഗലം ചാക്കോച്ചി വളവിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ മൂന്നാറിൽനിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴേക്ക് മറിയുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. 40 നും 50 നും ഇടയില്‍ യാത്രക്കാരുണ്ടായിരുന്നെന്ന് ദൃസാക്ഷികള്‍ മീഡിയവണിനോട് പറഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചോളം പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Advertisement
Advertisement