മൂന്നാര്‍ ആനസവാരി കേന്ദ്രത്തിൽ തൃശൂർ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി

363

ഇടുക്കി മൂന്നാര്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചു. തൃശൂര്‍ സ്വദേശിയും ആനപാപ്പാനുമായ പെരുവല്ലൂർ പാവറട്ടി വിമല്‍ (32) ആണ് കൊല്ലപ്പെട്ടത്. പ്രതി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. ആനയെ മാറ്റി കെട്ടിയതിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement