സി.പി.എമ്മും തള്ളി: രാഹുലിനെതിരായ പരാമർശത്തിൽ പൊതുവേദിയിൽ ക്ഷമചോദിച്ച് ജോയ്സ് ജോർജ്; ഇത്തരം പരാമർശങ്ങൾ ആരിൽ നിന്നും ഉണ്ടാവരുതെന്ന് സി.പി.എം

48
4 / 100

രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. ജോയ്സ് ജോര്‍ജ്ജ് നടത്തിയ ചില പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ് സി.പി.എം എതിര്‍ക്കുന്നത്. അത്തരം രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സി.പി.എം പ്രസ്താവയില്‍ പറയുന്നു.