Home Kerala Idukki ഹൈക്കോടതിയുടെ ചോദ്യം പ്രസക്തം: അരിക്കൊമ്പനെ നീക്കിയിട്ടും രക്ഷയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി

ഹൈക്കോടതിയുടെ ചോദ്യം പ്രസക്തം: അരിക്കൊമ്പനെ നീക്കിയിട്ടും രക്ഷയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി

0
ഹൈക്കോടതിയുടെ ചോദ്യം പ്രസക്തം: അരിക്കൊമ്പനെ നീക്കിയിട്ടും രക്ഷയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി

അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം. അതെ സമയം വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,

LEAVE A REPLY

Please enter your comment!
Please enter your name here