Home Kerala Idukki അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ

0
അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല. ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്. ഇവയിൽ നിന്ന് അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രദേശത്ത് വലിയതോതിൽ ജനങ്ങൾ കൂടിയിരിക്കുകയാണ്. വാഹനങ്ങളും കൂടിയിരിക്കുന്നു. ആൾക്കൂട്ടത്തിന്റെ സാന്നിധ്യം ആനയെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് തടസമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദൗത്യം നീണ്ടുപോകുന്നത് കാര്യങ്ങൾ സങ്കീർണമാക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടു പോകുമെന്നത് സംബന്ധിച്ച് പിടിച്ച ശേഷം പറയുമെന്നും മന്ത്രി വ്യക്തമാക്കി. സീൽഡ് കവറിൽ ഇക്കാര്യം കോടതിയെ അറിയിക്കും. രഹസ്യ സ്വഭാവം വേണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here