ഇടുക്കിയിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ബന്ധുവിനായി തിരച്ചിൽ

13

ഇടുക്കിയിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബയസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

വിശദമായ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  

പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പോലീസ് അന്വഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ച സാഹചര്യത്തിലാണ് ബന്ധുവിനായുള്ള അന്വേഷണം.