ഇടുക്കി പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് അൻപതിനായിരം രൂപയോളം മോഷ്ടിച്ചു. ശ്രീകോവിലും കുത്തിപൊളിക്കാൻ ശ്രമം നടത്തി. ക്ഷേത്ര അങ്കണത്തിലുള്ള ഏഴ് കാണിക്ക വഞ്ചികൾ തകർത്തിട്ടുണ്ട്. ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ദ്ധരെയും സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
Advertisement
ഇടുക്കി മണിയാറൻകുടിയിലും മോഷണമുണ്ടായിട്ടുണ്ട്.
Advertisement