പ്രവൃത്തി കഴിഞ്ഞിട്ടും ബില്ല് മാറി നൽകുന്നില്ല: തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

20

തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ ആത്മഹത്യാ ശ്രമം. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്. പൊലീസും ഫയർ ഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി.