ഐ.എം വിജയൻ ഇനി ആംഡ് പോലീസ് ഇൻസ്പെക്ടറല്ല: പോലീസ് ഫുടബോൾ അക്കാദമി ഡയറക്ടർക്ക് പുറമെ അസിസ്റ്റന്റ് കമാൻഡന്റായി സ്ഥാനക്കയറ്റം; ഉത്തരവിറങ്ങി

103

ഐ.എം വിജയന് ആംഡ് പോലീസ് ഇൻസ്പെക്ടറിൽനിന്നും അസിസ്റ്റന്റ് കമാൻഡന്റായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഫുട്ബോൾ രംഗത്ത് രാജ്യത്തിനും സംസ്ഥാനത്തിനും പോലീസിനും നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

അദ്ദേഹത്തെ കഴിഞ്ഞദിവസം മലബാർ സ്പെഷ്യൽ പൊലീസ് ബറ്റാലിയൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിനും കേരള പോലീസിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.