അരുൺ ഗോയൽ തിരഞ്ഞെടുപ്പ് കമ്മീഷണർ

5

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇതിന് അനുമതി നല്‍കി.
നവംബര്‍ 19 ന് വൈകീട്ട് ഏഴ് മണിയോടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുണ്‍ ഗോയലിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചുള്ള പ്രഖ്യാപനം. 1985 ബാച്ച് ഐഎഎസ് ഓഫീസറാണ് അരുണ്‍ ഗോയല്‍.

Advertisement
Advertisement