ആഗോള മാധ്യമസ്ഥാപനങ്ങളുടെ വാർത്താ മാധ്യമ വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായി

7

ആഗോള മാധ്യമ സ്ഥാപനങ്ങളായ ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഫിനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ്, ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, റെഡ്ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്റ്റാക്ക് ഓവര്‍ ഫ്‌ളോ തുടങ്ങിയ വെബ്‌സൈറ്റുകളാണ് പ്രവര്‍ത്തന രഹിതമായത്. ആമസോണ്‍, ട്വിറ്റര്‍ എന്നിവയും പ്രശ്‌നം നേരിടുന്നുണ്ട്. എന്തുകൊണ്ടാണ് തകരാർ ഉണ്ടായതെന്ന് വ്യക്തമല്ല.